തിരുവനന്തപുരം : കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വനിതകൾക്കായി സ്വയംതൊഴിൽ വായ്പയ്ക്കുള്ള അപേക്ഷകൾ ക്ഷണിച്ചു.18 നും 55 നും ഇടയിൽ പ്രായമുള്ള തൊഴിൽരഹിത വനിതകൾക്ക് സ്വയം തൊഴിൽ ചെയ്യാൻ ജാമ്യവ്യവസ്ഥയിൽ ആറു ശതമാനം പലിശ നിരക്കിൽ വായ്പ അനുവദിക്കും.
പൂരിപ്പിച്ച അപേക്ഷ ഫോറം ആവശ്യമായ രേഖകളുടെ തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം മേഖല ഓഫീസുകളിൽ നേരിട്ട് തപാൽ മുഖേന സമർപ്പിക്കാം.
കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം കൊല്ലം, പത്തനംതിട്ട,കോട്ടയം ജില്ലയിലുള്ളവർക്ക് 0471-2328257, 9496015005 നമ്പറിലും ഇടുക്കി, എറണാകുളം, തൃശ്ശൂർ,പാലക്കാട് ജില്ലകളിൽ ഉള്ളവർക്ക് 0484-2984932 നമ്പറിലും മലപ്പുറം, കോഴിക്കോട്,വയനാട്,കണ്ണൂർ കാസർഗോഡ് ജില്ലകളിൽ ഉള്ളവർക്ക് 0495 2766454 നമ്പറിലും ബന്ധപ്പെടണം എന്ന് മാനേജിങ് ഡയറക്ടർ അറിയിച്ചു.
കൂടാതെ ഈ വിഭാഗങ്ങളിൽ പെടുന്ന വനിതകൾക്ക് കുടുംബശ്രീയുടെ സിഡിഎസ് മുഖേന മൈക്രോഫിനാൻസ് വായ്പയ്ക്കും 3.5 ശതമാനം പലിശ നിരക്കിൽ അപേക്ഷിക്കാം. കോർപ്പറേഷൻറെhttp://www.kswdc.org എന്ന വെബ്സൈറ്റിൽനിന്ന് അപേക്ഷാഫോറം ലഭിക്കും.