ആലപ്പുഴ ജില്ലയില്‍ നാളെ (വ്യാഴാഴ്‍ച) ബിജെപി ഹര്‍ത്താല്‍.


വയലാര്‍: 
ആലപ്പുഴ ജില്ലയില്‍ നാളെ (വ്യാഴാഴ്‍ച) ബിജെപി ഹര്‍ത്താല്‍. വയലാറില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയായിരിക്കും ഹര്‍ത്താല്‍. എസ്‍ഡിപിഐ ആര്‍എസ്എസ് സംഘര്‍ഷത്തിലാണ് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നന്ദു ഇന്ന് കൊല്ലപ്പെട്ടത്. വയലാർ നാഗംകുളങ്ങര കവലയിൽ വച്ചാണ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കും സംഘര്‍ഷത്തില്‍ വെട്ടേറ്റിട്ടുണ്ട്. 
أحدث أقدم