എസ്ബിഐ ജീവനക്കാരിയെ ഭർത്താവ് ബാങ്കിൽ കയറി കുത്തി പരിക്കേൽപ്പിച്ചു.

 




തിരുവനന്തപുരം :  എസ്ബിഐ ജീവനക്കാരിയെ ഭർത്താവ് ബാങ്കിൽ കയറി കുത്തി പരിക്കേൽപ്പിച്ചു.

 എസ്ബിഐ വിഴിഞ്ഞം ശാഖയിൽ ഇന്ന് വൈകീട്ട് അഞ്ചു മണിയോടെയാണ് സംഭവം നടന്നത്. ജീവനക്കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കുത്തിപരിക്കേൽപ്പിച്ച ശേഷം കടന്നുകളഞ്ഞ ഭർത്താവിനെ പിന്നീടാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഭർത്താവിനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.


Previous Post Next Post