കാപ്പാ ചുമത്തി നാടു കടത്തി

 



കോട്ടയം: പാലാ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന സിജു സിബി എന്നയാളെ കാപ്പാ ചുമത്തി നാടുകടത്തി .
കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി കവർച്ച, ലഹരി മരുന്ന് കേസ്സ് തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് തുടർച്ചയായി പൊതുജനങ്ങളുടെ സ്വൈര്യജീവതത്തിന് തടസ്സം സൃഷ്ടിച്ചതിനാണ് വള്ളിച്ചിറ  നെച്ചിപ്പുഴൂർ  പള്ളിയാടിയിൽ വീട്ടിൽ സിബി മകൻ 22 വയസ്സുള്ള സിജു സിബി എന്നയാളെ കാപ്പാ ചുമത്തി നാടുകടത്തിയത്. 

ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൊച്ചി റേഞ്ച് ഡി.ഐ.ജിയാണ് സിജു സിബിയെ ഒരു വർഷത്തേക്ക് കോട്ടയം ജില്ലയിൽ നിന്നും നാടു കടത്തി ഉത്തരവായത്. കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ ബൈക്കിലെത്തി സ്ത്രീകളുടെ മാല കവർച്ച ചെയ്യുക, സ്കൂൾ/കോളേജ് വിദ്യാർത്ഥികൾക്ക് ലഹരി വസ്തുക്കൾ വിതരണം ചെയ്യുക തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാളാണ്. .
أحدث أقدم