കേരളത്തിലേയ്ക്ക് വീണ്ടും കേന്ദ്രസംഘം; കോവിഡിലെ വീഴ്ചകൾ പരിശോധിക്കും




കോവിഡ് വ്യാപനം കൂടുതലായ കേരളത്തിലേയ്ക്ക് വീണ്ടും കേന്ദ്രസംഘമെത്തുന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നേതൃത്വം നല്‍കുന്ന സംഘത്തില്‍ ഡല്‍ഹിയിലെ ലേഡി ഹാര്‍ഡിങ് മെഡിക്കല്‍ കോളേജിലെ വിദഗ്ധരുമുണ്ട്. പ്രതിരോധ നടപടികള്‍ പര്യാപ്തമാണോയെന്ന് വിലയിരുത്തു. വീഴ്ച്ചകള്‍ പരിശോധിച്ച് നിര്‍ദേശങ്ങള്‍ നല്‍കും. ആരോഗ്യവകുപ്പുമായി ചേര്‍ന്ന് കോവിഡ് പ്രതിരോധ നടപടികള്‍ ഉൗര്‍ജിമാക്കുകയാണ് വിദഗ്ധ സംഘത്തിന്‍റെ ചുമതലയെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗികളുടെ എണ്ണം കൂടുതലുള്ള മഹാരാഷ്ട്രയിലേയ്ക്കും വിദഗ്ധസംഘത്തെ കേന്ദ്ര സര്‍ക്കാര്‍ അയയ്ക്കുന്നുണ്ട്. രാജ്യത്ത് ചികില്‍സയിലുള്ള കോവിഡ് രോഗികളുടെ 70 ശതമാനവും കേരളത്തിലും മഹാരാഷ്ട്രയിലുമാണ്. എന്‍സിഡിസിയിലെയും ഡല്‍ഹി ആര്‍എംഎല്‍ ആശുപത്രിയിലെയും വിദഗ്ധരാണ് മഹാരാഷ്ട്രയിലെത്തുന്നത്.
Previous Post Next Post