നയാഗ്ര വെള്ളച്ചാട്ടം തണുത്തുറഞ്ഞു






ന്യൂയോര്‍ക്കിലെ നയാഗ്രയില്‍ താപനില -19 ഡിഗ്രി സെല്‍ഷ്യസ് ആയി കുറഞ്ഞതിനെത്തുടര്‍ന്ന് പ്രശസ്തമായ നയാഗ്ര വെള്ളച്ചാട്ടം തണുത്തുറഞ്ഞ നിലയില്‍ കാണപ്പെട്ടു.

വളരെ അപൂര്‍വ്വമായ ഈ അത്യുഗ്രന്‍ കാഴ്ച സഞ്ചാരികളെ വിസ്മയിപ്പിച്ചിരിക്കുകയാണ്.
നീരാവികൊണ്ടുണ്ടാവുന്ന മേഘവും, മഴവില്ലും കാഴ്ച്ചക്ക് പകിട്ടേകുന്നു. എന്നാല്‍ അതിശൈത്യത്താല്‍ അമേരിക്കയിലെ പലയിടങ്ങളിലും ജനവാസം അത്ര സുഖകരമല്ല.

അതിശക്തമായ കാറ്റിനെത്തുടര്‍ന്ന്, പ്രസിഡന്റ് ജോ ബൈഡന്‍, മുമ്ബ് ഒക്ലഹോമയിലും ലൂസിയാനയിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.


Previous Post Next Post