കൊച്ചി: സിനിമാതാരങ്ങളായ ധര്‍മ്മജന്‍ ബോള്‍ഗാട്ടിക്കുംമേശ് പിഷാരടിക്കും പിന്നാലെ മലയാള താരനിര കോണ്‍ഗ്രസിലേക്ക് അടുക്കുന്നെന്ന് സൂചന. സൂപ്പര്‍ താരങ്ങളായ ബിജുമേനോനും സുരാജ് വെഞ്ഞാറമൂടും കോണ്‍ഗ്രസ് പാളയത്തിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുവരും ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും രണ്ടു പേരെയും കോണ്‍ഗ്രസിന്റെ സൈബര്‍ വിങ് ഇതിനോടകം ഏറ്റെടുത്തുകഴിഞ്ഞു.
സുരാജ് വെഞ്ഞാറമൂടിനും ബിജു മേനോനും കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് കോണ്‍ഗ്രസ് സൈബര്‍ ടീം രംഗത്തെത്തിയിട്ടുണ്ട്. സൈബര്‍ ടീമിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇരുവരെയും സ്വാഗതം ചെയ്ത് പോസ്റ്റിട്ടിട്ടുള്ളത്. ഈ പേജ് ഔദ്യോഗികമല്ലെങ്കിലും പാര്‍ട്ടിയുടെ പ്രധാന പ്രചരണ ഗ്രൂപ്പുകളിലൊന്നാണ് ഇത്.