സിദ്ധിഖ് കാപ്പൻ അടക്കം അഞ്ച് പേർക്കെതിരെ കള്ളപ്പണ നിരോധന നിയമപ്രകാരം ഇ ഡി കേസെടുത്തു







മലയാളി മാധ്യമപ്രവർത്തകൻ സിദ്ധിഖ് കാപ്പൻ അടക്കം അഞ്ച് പേർക്കെതിരെ കള്ളപ്പണ നിരോധന നിയമപ്രകാരം കേസെടുത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ക്യാമ്പസ് ഫ്രണ്ട് ദേശീയ ട്രഷറർ അതിക്കുർ റഹ്മാൻ, പോപുലർ ഫ്രണ്ട് നേതാവ് മസൂദ് അഹമ്മദ്, എം ഡി ആലം, കെ എ ഷരീഫ് എന്നിവർക്കെതിരെയാണ് ഇ ഡി കേസ്

ലക്‌നൗവിലെ പ്രത്യേക കോടതിയിൽ ഇഡി കുറ്റപത്രം സമർപ്പിച്ചു. പൗരത്വനിയമ ഭേദഗതിക്കെതിരെ നടന്ന സമരങ്ങൾക്ക് വിദേശ ഫണ്ടിംഗ് നടത്തിയെന്ന കേസിൽ നേരത്തെ ഷെരീഫിനെതിരെ ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഷെരീഫ് ഈ പണം ക്യാമ്പസ് ഫ്രണ്ട് നേതാവ് അതിക്കുർ റഹ്മാന്റെ അക്കൗണ്ടിലേക്ക് മാറ്റിയെന്നും റിപ്പോർട്ടിൽ പറയുന്നു.


أحدث أقدم