ഉത്തര്‍പ്രദേശില്‍ സ്‌ഫോടക വസ്തുക്കളുമായി മലയാളികൾ പിടിയിൽ






ഉത്തര്‍പ്രദേശില്‍ സ്‌ഫോടക വസ്തുക്കളുമായി രണ്ട് മലയാളികളെ പിടികൂടി പൊലീസ്. അന്‍സാദ് ബദറുദ്ദീന്‍, ഫിറോസ് ഖാന്‍ എന്നിവരാണ് യുപി പൊലീസിന്റെ പിടിയിലായത്. ഇവര്‍ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ ആക്രമണങ്ങള്‍ നടത്താന്‍ പദ്ധതിയിട്ടിരുന്നതായി പൊലീസ് പറയുന്നു. പിടിയിലായവര്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണെന്നും പൊലീസ് പറയുന്നു. ഇരുവരെയും ചോദ്യം ചെയ്തുവരികയാണ്.

യുപി എഡിജി പ്രശാന്ത് കുമാറാണ് വാര്‍ത്താസമ്മേളനത്തിലൂടെ ഇക്കാര്യം അറിയിച്ചത്. യുപി പൊലീസിന്റെ സ്പെഷ്യല്‍ ടാസ്ക് ഫോഴ്‌സാണ് ആയുധങ്ങളും ഒപ്പം സ്‌ഫോടക വസ്തുക്കളുമായി ഇരുവരെയും പിടികൂടിയത്. എന്നാല്‍ എത്രത്തോളം മാരകമായ ആയുധങ്ങളാണ് ഇവരുടെ പക്കലുണ്ടായിരുന്നതെന്ന് വ്യക്തമല്ല.


أحدث أقدم