ഇന്ധന വിലവർദ്ധനവ്; ചൊവ്വാഴ്ച സ്വകാര്യ ബസുകൾ പണിമുടക്കും


കോട്ടയം: ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച്, ചൊവ്വാഴ്ച സ്വകാര്യ ബസുകൾ പണിമുടക്കും. സംസ്ഥാന വ്യാപകമായാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ബസുടമകളുടെ വിവിധ സംഘടനകൾ ഓൺ ലൈൻ വഴി യോഗം ചേർന്നതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെടുത്തിരിക്കുന്നത്. നിരന്തരമായ വിലവർദ്ധന തങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് നടപടി.

Previous Post Next Post