പകൽ അസിസ്റ്റന്റ് മാനേജർ, വൈകിട്ട്… കോൺഗ്രസ് നേതാവിന് ഇരട്ട നിയമനം








തിരുവനന്തപുരം: കൺസ്യൂമർഫെഡിൽ കോൺഗ്രസ് നേതാവിന് ഇരട്ട ചുമതല നൽകിയതിൽ വിവാദം. തിരുവനന്തപുരം റീജ്യണൽ അസിസ്റ്റന്റ് മാനേജരായി ജോലി ചെയ്യുന്ന കോൺഗ്രസ് നേതാവിന് വൈകിട്ട് അഞ്ചുമണിക്ക് ശേഷം പ്രീമിയം കൗണ്ടറിൽ മദ്യം വിൽക്കാനുള്ള അധിക ചുമതല കൂടി നൽകിയതാണ് ചർച്ചയായിരിക്കുന്നത്. അധിക ജോലിക്ക് ദിവസവും 425 രൂപ വീതം ദിവസവേതനമായി നൽകാനും തീരുമാനിച്ചിട്ടുണ്ട്.മാപ്പുകൾ കാണുക

തിരുവനന്തപുരം ഡിസിസി അംഗവും ഐഎൻടിയുസി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ജെ. ഫ്രെഡിക്കാണ് ഇരട്ട ചുമതല ലഭിച്ചത്. കൺസ്യൂമർഫെഡ് എംഡിയാണ് ഇതുസംബന്ധിച്ച് അനുമതി നൽകിയത്. ജീവനക്കാരുടെ കുറവ് ചൂണ്ടിക്കാട്ടി വിദേശമദ്യ ഷോപ്പ് ഇൻചാർജ് ഒക്ടോബർ 27ന് എംഡിക്ക് കത്ത് നൽകിയിരുന്നു. ഇതിന് പിന്നാലെ ഒക്ടോബർ 29ന് അധിക ജോലി ചെയ്യാൻ താൽപര്യമുണ്ടെന്ന് അറിയിച്ച് ഫ്രെഡിയും എംഡിക്ക് കത്ത് നൽകി. ഇരുവരുടെയും കത്തുകൾ പരിഗണിച്ചാണ് നവംബർ ആറിന് ഒരേ സ്ഥാപനത്തിൽ രണ്ട് ജോലികൾ ചെയ്യാൻ അനുമതി നൽകിയത്. നിലവിൽ റീജ്യണൽ അസിസ്റ്റന്റ് മാനേജരായി ജോലി ചെയ്യുന്ന വ്യക്തിക്ക് അതേ സ്ഥാപനത്തിലെ മദ്യവിൽപ്പന കൗണ്ടറിലും അധിക ചുമതല നൽകിയതോടെയാണ് നടപടി വിവാദമായത്
Previous Post Next Post