ആനുകൂല്യങ്ങൾ ലഭിച്ചില്ല കോട്ടത്ത് തീ കൊളുത്തി പരസ്യമായി ആത്മഹത്യക്ക് ശ്രമിച്ച റിട്ട : എ.എസ്.ഐ.മരിച്ചു


കോട്ടയം : പോലീസ് വകുപ്പിൽ നിന്നും സേവന കാലത്തെ ആനുകൂല്യങ്ങൾ ലഭിക്കാത്ത നിരാശയിൽ കോട്ടയം നഗരമധ്യത്തിൽ പരസ്യമായി ജീവനൊടുക്കാൻ ശ്രമിച്ച റിട്ട. എ എസ് ഐ ഇന്ന് പുലർച്ചെ ഒന്നരയോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചു.

കൊല്ലട് നെടുംപറമ്പിൽ ശശികുമാറാണ് മരിച്ചത്. 60 വയസ്സ് ആയിരുന്നു. ഇന്നലെ വൈകിട്ട് മൂന്നരയോടെ തിരുനക്കര മൈതാനത്ത് ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തി ജീവനൊടുക്കി ശ്രമിക്കുകയായിരുന്നു.
85 ശതമാനത്തിനു മുകളിൽ പൊള്ളലേറ്റ നിലയിലാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇദ്ദേഹത്തെ എത്തിച്ചത്. പാലാ രാമപുരം സ്റ്റേഷനിലെ എ എസ് ഐ ആയിരുന്നു ഇദ്ദേഹം.
അഞ്ച് വർഷം മുൻപ് സ്വയം വിരമിക്കാൻ അപേക്ഷ നൽകിയിരുന്നു എന്നാൽ അപേക്ഷ തീർപ്പായിരുന്നില്ല.
ഇതേസമയം അകാരണമായി ജോലിക്ക് ഹാജരാകാതിരുന്നതിനെ ശശികുമാറിനെ അഞ്ച് വർഷം മുൻപ് സർവീസിൽനിന്ന് നീക്കം ചെയ്തു എന്നാണ് ഔദ്യോഗിക വിശദീകരണം.
Previous Post Next Post