കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ഹര്‍ജി കോടതി തള്ളി. കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. ദിലീപ് സാക്ഷികളെ സ്വാധീനിച്ചു മൊഴി മാറ്റുകയാണെന്ന് ആരോപിച്ചാണ് ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന്‍ ഹര്‍ജി നല്‍കിയത്. പ്രധാന സാക്ഷികളായ വിപിന്‍ ലാല്‍, ജിന്‍സന്‍ എന്നിവരെ ഭീഷണിപ്പെടുത്തി മൊഴി അനുകൂലമാക്കാന്‍ ദിലീപ് ശ്രമിച്ചെന്നും, വ്യവസ്ഥകള്‍ ലംഘിച്ചതിനാല്‍ ജാമ്യം റദ്ദാക്കണം എന്നുമായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം.
എന്നാല്‍ കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ മൊഴിമാറ്റിക്കാന്‍ ശ്രമമുണ്ടായെന്ന് പറയുന്ന സാക്ഷികള്‍, ഒക്ടോബറില്‍ മാത്രമാണ് പരാതിപ്പെട്ടതെന്നും ഇത് സംശയാസ്പദമാണെന്നുമാണ് ദിലീപ് വാദിച്ചത്. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന പരാതി ക്രൈംബ്രാഞ്ച് അന്വേഷിച്ചിട്ടും തനിക്കെതിരെ തെളിവ് കണ്ടെത്താന്‍ ആയിട്ടില്ലെന്നും ഈ സാഹചര്യത്തില്‍ ഹര്‍ജി തള്ളണമെന്നും ദിലീപ് ആവശ്യപ്പെട്ടു.
മാപ്പുസാക്ഷിയായ വിപിന്‍ലാലിനെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ കെ.ബി. ഗണേഷ് കുമാര്‍ എം.എല്‍.എ യുടെ ഓഫീസ് സെക്രട്ടറി കോട്ടാത്തല പ്രദീപ് കുമാറിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ദിലീപിനു വേണ്ടിയാണ് വിപിന്‍ലാലിനെ ഭീഷണിപ്പെടുത്തിയതെന്ന നിലപാടാണ് പ്രോസിക്യൂഷനുള്ളത്.
യുവനടി ആക്രമിക്കപ്പെട്ട സംഭവം: ദിലീപിന്റെ ജാമ്യം റദ്ദാക്കില്ല, പ്രോസിക്യൂഷന്റെ ഹര്‍ജി തള്ളി
Guruji
0
