പാമ്പാടിയിൽ പെട്രോൾ ഡീസൽ വില വർദ്ധനവിനെതിരെ വ്യാപാരികൾ ധർണ്ണ നടത്തി



പാമ്പാടി : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഹ്വാനപ്രകാരം . പെട്രോൾ, ഡീസൽ, പാചകവാതക വില വർദ്ധനവിനെതിരെ പാമ്പാടി യുണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ യൂണിറ്റ് പ്രസിഡന്റ് ഷാജി പി മാത്യുവിന്റെ അദ്ധ്യക്ഷതയിൽ പാമ്പാടി പോസ്റ്റാഫിസിനു മുമ്പിൽ നടത്തിയ ധർണാ സമരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഡാലി റോയി ഉത്ഘാടനം ചെയ്തു.
താലുക്ക് സെക്രട്ടറി ജോർജ്ജ്‌ കുട്ടി M ജോർജ്ജ് ,യൂണിറ്റ് ജനറൽ സെക്രട്ടറി കുര്യൻ സഖറിയ, ട്രഷറാർ ശ്രീകാന്ത് കെ പിള്ള , വൈസ് പ്രസിഡന്റുമാരായ മണി നാഥൻ നായർ, ജോയി മോൻ മാക്കൽ, സജീ പൂവത്തുങ്കൽ, സെക്രട്ടറിമാരായ P G ബാബു, ബൈജു ജോസഫ്, സണ്ണി മയൂര, യൂത്ത് വിംഗ് പ്രസിഡന്റ് ജയേഷ് കുര്യൻ എന്നിവർ  അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിക്കുകയും
V.M .ബൈജു , ഫിലിപ് ജേക്കബ്, S.P.സുധാകരൻ . ബ്ലസ്സൻ കുര്യൻ, സി.എസ്.റെജിമോൻ , തോമസ് രാജൻ
എന്നിവർ ആശംസകൾ അർപ്പിക്കുകയും ചെയ്തു.
أحدث أقدم