താ​ര​സം​ഘ​ട​ന​യാ​യ 'അ​മ്മ’​യു​ടെ സ്വ​പ്ന മ​ന്ദി​രം മോഹൻലാലും മമ്മൂട്ടിയും ചേർന്ന് ഉദ്ഘാടനം ചെയ്യും




കൊച്ചി:   താ​ര​സം​ഘ​ട​ന​യാ​യ 'അ​മ്മ’​യു​ടെ സ്വ​പ്ന മ​ന്ദി​രം ഫെ​ബ്രു​വ​രി ആ​റി​ന് ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​റ​ണാ​കു​ള​ത്ത് ക​ലൂ​ര്‍ ദേ​ശാ​ഭി​മാ​നി റോ​ഡി​ല്‍ മൂ​ന്ന് നി​ല​ക​ളി​ലാ​യി നി​ര്‍​മി​ച്ചി​രി​ക്കു​ന്ന പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മ​മ്മൂ​ട്ടി​യും മോ​ഹ​ന്‍​ലാ​ലും ചേ​ര്‍​ന്ന് രാ​വി​ലെ പ​ത്തി​ന് നി​ര്‍​വ​ഹി​ക്കും. 

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നടത്തുന്ന ചടങ്ങില്‍ നൂറ് പേര്‍ക്കാവും പ്രവേശനം. സംഘടന പ്രവര്‍ത്തനം ആരംഭിച്ച്‌ 25 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴാണ് ആസ്ഥാനമന്ദിരം പൂര്‍ത്തീകരിച്ചിരിക്കുന്നത്.

2019 ന​വം​ബ​റി​ലാ​ണ് കെ​ട്ടി​ട​ത്തി​ന്‍റെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ച്ച​ത്.

أحدث أقدم