ബിജെപി യുടെ വിജയ യാത്രയ്ക്ക് തുടക്കമായി





കാ​സ​ര്‍​ഗോ​ഡ്: “അ​ഴി​മ​തി വി​മു​ക്തം, പ്രീ​ണ​ന വി​രു​ദ്ധം, സ​മ​ഗ്ര വി​ക​സ​നം എ​ന്നീ മു​ദ്രാ​വാ​ക്യ​ങ്ങ​ള്‍ ഉ​യ​ര്‍​ത്തി ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​സു​രേ​ന്ദ്ര​ന്‍ ന​യി​ക്കു​ന്ന വി​ജ​യ​യാ​ത്ര​യ്ക്ക് തു​ട​ക്ക​മാ​യി. ഉ​ത്ത​ര്‍​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥാ​ണ് യാ​ത്ര ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

കോവിഡ് വ്യാപനം തടയുന്നതില്‍ കേരള സര്‍ക്കാര്‍ പരാജയമെന്ന് യോഗി ആദിത്യനാഥ് ആരോപിച്ചു. മുമ്പ് കേരള മുഖ്യമന്ത്രി ഉത്തര്‍പ്രദേശിനെ പരിഹസിച്ചു, ഇന്ന് ലോകം കേരളത്തെ പരിഹസിക്കുകയാണെന്ന് യോഗി പറഞ്ഞു. തീവ്രവാദികളെ സഹായിക്കുന്ന നിലപാടാണ് കേരള സര്‍ക്കാരിന്റേത്. ലൗ ജിഹാദ് തടയാന്‍ കേരളം നടപടി സ്വീകരിച്ചില്ലെന്നും യോഗി ആദിത്യനാഥ് ആരോപിച്ചു. വിജയ യാത്ര അടുത്തമാസം ഏഴിന് തിരുവനന്തപുരത്താണ് സമാപിക്കുക. 

أحدث أقدم