ഓസ്കാറിൻ്റെ ചുരുക്കപട്ടികയിൽ ഇടം നേടി ബ്ലാക്ക് സാൻഡ്






ഓസ്കാറിൻ്റെ ചുരുക്കപട്ടികയിൽ ഇടം നേടി ബ്ലാക്ക് സാൻഡ്

ആലപ്പാട്ടെ കരിമണല്‍ ഖനനവിഷയം പ്രമേയമാക്കി ഡോ. സോഹൻ റോയ്​ സംവിധാനം ചെയ്​ത 'ബ്ലാക്ക് സാന്‍ഡ്' എന്ന ഡോക്യുമെന്‍ററിയാണ് ഓസ്‌കറിന്‍റെ ചുരുക്കപ്പട്ടികയില്‍.
ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 114 ഡോക്യുമെന്‍ററികളുടെ പട്ടികയിലാണ് 'ബ്ലാക്ക്​ സാൻഡ്​' ഉള്ളത്.

കൊല്ലം ജില്ലയിലെ നീണ്ടകരയ്ക്കും ആലപ്പുഴ ജില്ലയിലെ കായംകുളം പൊഴിക്കും ഇടയിലുള്ള ആലപ്പാട്, പൊന്മന എന്നീ സ്ഥലങ്ങളിലും അതിന്‍റെ സമീപപ്രദേശങ്ങളിലും നടക്കുന്ന വിവാദ കരിമണല്‍ഖനനമാണ്​ ചിത്രത്തിന്‍റെ പ്രമേയം.

കേരളത്തിലേയും കേന്ദ്രത്തിലേയും പൊതുമേഖല സ്ഥാപനങ്ങള്‍ സംയുക്തമായി നടത്തുന്ന ഖനനത്തെ തുടര്‍ന്ന് 'സേവ് ആലപ്പാട്' എന്ന പേരില്‍ ആരംഭിച്ച പ്രക്ഷോഭം ദേശീയശ്രദ്ധ നേടിയിരുന്നു. ഈ വിവാദങ്ങളെയെല്ലാം സമഗ്രമായി പരാമർശിക്കുന്നതും ഈ മേഖലയിലെ ജനജീവിതത്തിന്‍റെ ഇപ്പോഴത്തെ അവസ്ഥയുടെ യഥാര്‍ത്ഥ ചിത്രം കാണിക്കുന്നതുമാണ്​ ഈ ലഘുചിത്രം.

ഡാം 999 എന്ന സാമൂഹ്യ പ്രസക്തിയുള്ള ഹോളിവുഡ് സിനിമ ഒരുക്കിയ സോഹൻ റോയ് നിരവധി ബഹുമതി ഈ ചിത്രത്തിലൂടെയും നേടിയിരുന്നു.


أحدث أقدم