കണ്ണൂർ: രാജ്യത്തിന്റെ പൊതുശത്രുവായ ആർഎസ്എസ് വിദ്വേഷത്തിന്‍റെയും
വെറുപ്പിന്‍റെയും രാഷ്ട്രീയം കളിച്ച് മുസ്ലീം വിരുദ്ധ കലാപത്തിനും ന്യൂനപക്ഷ വേട്ടയ്ക്കും ആഹ്വാനം ചെയ്യുകയാണെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താർ പറഞ്ഞു. പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യവും മതേതരത്വവും തകർക്കാൻ ശ്രമിക്കുന്ന ആർഎസ്എസിനെ പരാജയപ്പെടുത്താനുള്ള ജനകീയ ചെറുത്തുനിൽപിന് പോപുലർ ഫ്രണ്ട് നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സമിതിയംഗം പി കെ ലത്തീഫ്, സോണൽ പ്രസിഡൻ്റ് എം പി റഷീദ്, ജില്ലാ പ്രസിഡന്റ് എ പി മഹമൂദ്, സെക്രട്ടറി അനസ് എന്നിവർ സംസാരിച്ചു.