കോട്ടയം ചെങ്കടലാകുന്നു : അനിൽകുമാറിന്റെ പ്രചാരണങ്ങൾക്ക് ആവേശത്തിരയിളക്കം.


കോട്ടയം : മുതിർന്നവരുടെ അനുഗ്രഹവും നേടി യുവാക്കളുടെ പിന്തുണയും ഉറപ്പിച്ചു ജനമനസു കീഴടക്കി പ്രചാരണരംഗത്ത് എൽഡിഎഫ് സ്ഥാനാർഥി അഡ്വ.കെ അനിൽകുമാർ മുന്നേറുന്നു. കേരളത്തിന്റെ വളർച്ചയ്ക്ക് നേതൃത്വം നൽകുവാനും, ജനക്ഷേമത്തിലൂന്നിയുള്ള വികസനപ്രവർത്തങ്ങൾക്കും, വർഗീയതയ്ക്കെതിരെ പോരാടുവാനും ഇടതു പക്ഷത്തിനെ കഴിയുള്ളൂവെന്ന് പൊതുജനത്തിന്റെ വിശ്വാസമാണ് ഓരോ സ്ഥലത്തു നിന്നും അനികുമാറിന് ലഭിക്കുന്ന പിന്തുണയിൽ നിന്നും വ്യക്തമാകുന്നത്. 

രാവിലെ താഴത്തങ്ങാടിയിലെ ഭവന സന്ദർശങ്ങളോടെ  ആരംഭിച്ച പ്രചാരണം അറുപുഴ വേളൂർ മാണിക്കുന്നം പാറപ്പാടം അമ്പലത്തിലും സമീപമുള്ള വീടുകളിലും സന്ദർശനം നടത്തിയശേഷം വേളൂരിലെ പ്രശസ്ഥ സാഹിത്യകാരൻ വേളൂർ കൃഷ്ണൻ കുട്ടിയുടെ ഭവനത്തിൽ സന്ദർശനം നടത്തുകയും അദ്ദേഹത്തിന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തുകയും ചെയ്തു.  കളത്തിൽപടി, വടവാതൂർ പള്ളം എന്നിവടങ്ങളിലെ മരണവീടുകളും സന്ദർശിച്ചു ശേഷം  പതിനച്ചിൽ കടവിലെ ഭവനങ്ങളിലും സന്ദർശനം നടത്തി കോട്ടയം മാർക്കറ്റിലെ വ്യാപാര സ്ഥാപനങ്ങളിലും വോട്ടഭ്യർത്ഥിച്ചു.

എല്ലാ വിഭാഗം ജനങ്ങൾക്കും ഒരു പോലെ ഗുണമേകുന്ന വികസനമാണ് ഇടതു സർക്കാർ കേരളത്തിൽ നടപ്പാക്കിയിരുന്നത്. ഈ വികസനത്തിന്റെ തുടർച്ചയാണ് ലക്ഷ്യമിടുന്നത്. ചരിത്രത്തില്‍ ആദ്യമായി കേരളം ഒരു തുടര്‍ഭരണത്തിലേക്ക് നീങ്ങുകയാണ്. കേരളത്തില്‍ മുന്നണികളെ മാറി മാറി പരീക്ഷിക്കുന്ന സ്ഥിരം രീതിയില്‍ നിന്ന് മാറി ചിന്തിക്കാന്‍ കേരള ജനതയെ പ്രാപ്തരാക്കിയത് ഇടതുമുന്നണി സര്‍ക്കാരിന്റെ കഴിഞ്ഞ 5 വര്‍ഷത്തെ ജനക്ഷേമ പ്രവര്‍ത്തനങ്ങളാണ്. 5 വര്‍ഷംക്കൊണ്ട് ഒരു നാടിന്റെ മുഖഛായ തന്നെ മാറ്റിയ, വികസനത്തില്‍ റെക്കാര്‍ഡ് സൃഷ്ടിച്ച ഒരു സര്‍ക്കാരാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരെന്നും, മണ്ഡലത്തിൽ പതിറ്റാണ്ടുകൾക്ക് ഗുണം ചെയ്യുന്ന വികസന പദ്ധതികളാണ് ലക്ഷ്യമിടുന്നതെന്നും അനിൽകുമാർ പറഞ്ഞു.
Previous Post Next Post