വാഹന അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു



തിരുവനന്തപുരം: വാഹന അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. കോലിയക്കോട് നേതാജി പുരം വിആർ ഭവനിൽ വേണുഗോപാലൻ നായരുടെയും രാജേശ്വരിയുടെയും മകൻ കാർത്തിക് (19) ആണ് മരിച്ചത്. കിളിമാനൂർ പൊരുന്തമൺ എംജിഎം പോളിടെക്നിക് ഒന്നാം വർഷ വിദ്യാർഥിയാണ്. 

കഴിഞ്ഞ ദിവസം രാവിലെ 9.20ന് സംസ്ഥാന പാതയിൽ പൊരുന്തമണിനു സമീപമായിരുന്നു അപകടം. ഒരേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന കാറും ബൈക്കുമാണ് കൂട്ടിയിടിച്ചത്. സുഹൃത്ത് കോലിയക്കോട് സ്വദേശി ആദർശിന്റെ ബൈക്കിൽ പിന്നിലിരുന്ന് സഞ്ചരിക്കുകയായിരുന്നു. 

ബൈക്കിൽ നിന്നും റോഡിലേക്ക് തെറിച്ചു വീണ് ഗുരുതരമായി പരുക്കേറ്റ കാർത്തിക്കിനെ വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ആദർശ് നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. കീർത്തന സഹോദരിയാണ്.


Previous Post Next Post