ഇടുക്കി: മറയൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. പത്തടിപ്പാലം സ്വദേശി സരിതയാണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് ഇവരുടെ ഭർത്താവ് സുരേഷിനെ പോലീസ് തെരഞ്ഞുവരികയാണ്.
കുടുംബപ്രശ്നങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറയുന്നു. കൊലപാതകത്തിനു ശേഷം സുരേഷ് ഒളിവിൽപോയി