കോവിഷീൽഡ് വാക്സിന്റെ രണ്ട് ഡോസുകളുടെ ഇടവേള എട്ട് ആഴ്ചയായി വർധിപ്പിക്കണമെന്ന് കേന്ദ്രസർക്കാർ.





ന്യൂഡൽഹി:  കോവിഷീൽഡ് വാക്സിന്റെ രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള എട്ട് ആഴ്ചയായി വർധിപ്പിക്കണമെന്ന് കേന്ദ്രസർക്കാർ.
 നേരത്തെ ആറ് ആഴ്ചയായിരുന്നു രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള.

സെറം ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച കോവിഷീൽഡ് വാക്സിന് മാത്രമാണ് ഇത് ബാധകമാവുക. ഓക്സ്ഫോഡ് ആസ്ട്രാസെനെക്ക വാക്സിൻ, ഭാരത് ബയോടെക്കിന്റെ കോവാക്സിൻ എന്നിവയ്ക്ക് ഇത് ബാധകമല്ല. ഈ വാക്സിനുകളുടെ ഡോസുകൾ തമ്മിലുള്ള ഇടവേള നിലവിലുള്ളതുതന്നെ തുടരും.

കോവിഡ് വാക്സിൻ രണ്ടാം ഡോസ് ആറ്-എട്ട് ആഴ്ചയ്ക്കുള്ളിൽ നൽകുന്നത് ഫലപ്രാപ്തി വർധിപ്പിക്കുമെന്നും എന്നാൽ ഇതിൽ കൂടുതൽ ഇടവേള വർധിപ്പിക്കരുതെന്നും കേന്ദ്രം പറയുന്നു.

നാഷണൽ ടെക്നിക്കൽ അഡൈ്വസറി ഗ്രൂപ്പ് ഓൺ ഇമ്മ്യൂണൈസേഷൻ, നാഷണൽ എക്സ്പേർട്ട് ഗ്രൂപ്പ് ഓൺ വാക്സിൻ അഡ്മിനിസ്ട്രേഷൻ ഫോർ കോവിഡ്-19 എന്നിവ ചേർന്നാണ് വാക്സിൻ ഡോസ് വിതരണം ചെയ്യുന്ന ഇടവേള സംബന്ധിച്ച് പുനഃപരിശോധന നടത്തിയത്.


Previous Post Next Post