നാല് മന്ത്രിമാര്‍ വീണ്ടും മത്സരിക്കുന്നതില്‍ സിപിഎമ്മില്‍ എതിര്‍പ്പ്.





തിരുവനന്തപുരം: നാല് മന്ത്രിമാര്‍ വീണ്ടും മത്സരിക്കുന്നതില്‍ സിപിഎമ്മില്‍ എതിര്‍പ്പ്. ഇപി ജയരാജന്‍, എകെ ബാലന്‍, തോമസ് ഐസക്, ജി സുധാകരന്‍ എന്നിവര്‍ മത്സരിക്കുന്നതിലാണ് എതിര്‍പ്പ്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് എതിര്‍പ്പുയര്‍ന്നത്. മത്സരിക്കുന്നതില്‍ രണ്ട് ടേം വ്യവസ്ഥ പാലിക്കണമെന്നാണ് നിര്‍ദേശം.

അതേസമയം മത്സരിക്കാനില്ലെന്ന് സി രവീന്ദ്രനാഥ് നേരത്തെ അറിയിച്ചിരുന്നു. ഇതോടെ അഞ്ച് മന്ത്രിമാര്‍ക്ക് ഇക്കുറി മത്സരിക്കാന്‍ സീറ്റുണ്ടാവില്ല. സീറ്റ് വിഭജനത്തിൽ തർക്കം നിലനിൽക്കുന്ന സീറ്റുകളിലൊഴികെ മറ്റെല്ലാ സീറ്റിലെയും സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഇന്നത്തോടെ ധാരണയാകും. എൽഡിഎഫ് ഉഭയകക്ഷി ചർച്ചയിൽ എടുക്കേണ്ട അന്തിമ നിലപാടും സിപിഎം നേതൃത്വം തീരുമാനിക്കും.


Previous Post Next Post