പി സി തോമസ് എൻഡിഎ വിട്ടു. ജോസഫ് - തോമസ് വിഭാഗങ്ങൾ ഇന്ന് ലയിക്കും. ലയനസമ്മേളനം ഇന്ന് കടുത്തുരുത്തിയിൽ







പി സി തോമസ് എൻഡിഎ വിട്ടു. ജോസഫ് - തോമസ് വിഭാഗങ്ങൾ ഇന്ന് ലയിക്കും. ലയനസമ്മേളനം ഇന്ന് കടുത്തുരുത്തിയിൽ.
നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സീ​റ്റ് ന​ൽ​കാ​തി​രു​ന്ന ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് കേ​ര​ള കോ​ൺ​ഗ്ര​സ് നേ​താ​വ് പി.​സി.​തോ​മ​സ് എ​ൻ​ഡി​എ വി​ട്ടു. 

പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കെ​ല്ലാം ഒ​റ്റ​ചി​ഹ്നം ത​ന്നെ ല​ഭി​ക്കാ​ൻ കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗം ര​ജി​സ്ട്രേ​ഷ​നു​ള്ള ചെ​റു​പാ​ർ​ട്ടി​യി​ൽ ല​യി​ക്കാ​ൻ ന​ട​ത്തി​യ നീ​ക്ക​ത്തി​ന്‍റെ കൂ​ടി ഭാ​ഗ​മാ​ണ് തോ​മ​സി​ന്‍റെ ന​ട​പ​ടി.

പി.​സി. തോ​മ​സി​ന്‍റെ കേ​ര​ള കോ​ണ്‍​ഗ്ര​സി​ൽ ജോ​സ​ഫ് ഗ്രൂ​പ്പ് ല​യി​ക്കു​മെ​ന്നാ​ണ് വി​വ​രം. ല​യ​നം ഇ​ന്ന് ക​ടു​ത്തു​രു​ത്തി​യി​ൽ വ​ച്ച് ന​ട​ക്കും. കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് ഗ്രൂ​പ്പി​ൽ നി​ന്നു പി.​ജെ. ജോ​സ​ഫി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം ര​ണ്ടു പ്ര​മു​ഖ നേ​താ​ക്ക​ളാ​ണ് ല​യ​ന നീ​ക്ക​ങ്ങ​ൾ​ക്ക് ചു​ക്കാ​ൻ പ​ടി​ച്ച​ത്. ല​യ​ന​ത്തോ​ടെ ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ന് കേ​ര​ള കോ​ൺ​ഗ്ര​സ് എ​ന്ന പേ​ര് ല​ഭി​ക്കും.

ല​യി​ച്ച​തി​നു​ശേ​ഷം പാ​ർ​ട്ടി​ക്ക് പു​തി​യ പേ​ര് ന​ൽ​കും. കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ പ​ട്ടി​ക​യി​ൽ ചെ​ണ്ട ചി​ഹ്നം ഇ​ല്ലാ​ത്ത​തി​നാ​ൽ മ​റ്റേ​തെ​ങ്കി​ലും ചി​ഹ്ന​വും ആ​വ​ശ്യ​പ്പെ​ടും. പി.​ജെ. ജോ​സ​ഫ് ത​ന്നെ​യാ​യി​രി​ക്കും ചെ​യ​ർ​മാ​ൻ. പി.​സി. തോ​മ​സി​നും ഇ​തി​നോ​ടു യോ​ജി​പ്പാ​ണെ​ന്നാ​ണ് വി​വ​രം. വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ സ്ഥാ​ന​മാ​ണ് പി.​സി. തോ​മ​സി​ന്‍റെ ആ​വ​ശ്യം.


Previous Post Next Post