തുടര്‍ച്ചയായവിമര്‍ശനത്തില്‍പൊതുസമൂഹത്തിന്സംശയമുണ്ട്എന്‍എസ്എസിനെതിരെ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി


തിരുവനന്തപുരം: എന്‍എസ്‌എസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. തുടര്‍ച്ചയായി എന്‍എസ്‌എസ് വിമര്‍ശിക്കുന്നതില്‍ പൊതുസമൂഹത്തിന് സംശയമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാട്ടില്‍ അത്തരം പ്രതികരണമുണ്ടെന്ന് സുകുമാരന്‍ നായര്‍ മനസ്സിലാക്കുന്നത് നല്ലതാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.

'എന്‍എസ്‌എസിനോട് തനിക്കും സര്‍ക്കാരിനും പ്രത്യേക പ്രശ്നങ്ങളില്ല. നാട്ടില്‍ അങ്ങനെ ഒരു പ്രേത്യേക പ്രതികരണം ഉണ്ടെന്നത് സുകുമാരന്‍ നായര്‍ മനസ്സിലാക്കുന്നത് നല്ലതാണ്'- മുഖ്യമന്ത്രി പറഞ്ഞു

അതേസമയം, എന്‍എസ്‌എസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രികെ.കെ ശൈലജയും രംഗത്തെത്തിയിരുന്നു. നേരിട്ട് രാഷ്ട്രീയത്തില്‍ ഇടപെട്ടിട്ട് ഇടതുപക്ഷത്തെ കുറ്റംപറയുന്നത് ശരിയല്ല. ഇടതുപക്ഷത്തെ ഇകഴ്ത്തുന്നത് എന്‍എസ്‌എസ് ചെയ്യാന്‍ പാടില്ലാത്തതാണ്. ശബരിമല പ്രശ്നത്തില്‍ ശോഭ സുരേന്ദ്രന്‍ വിശ്വാസികളെ വഞ്ചിക്കുകയാണ്. മറ്റൊന്നും പറയാനില്ലാത്തതിനാലാണ് പൂതന പരാമര്‍ശമെന്നും കെ കെ ശൈലജ പറഞ്ഞു.

അതേസമയം, എന്‍എസ്‌എസുമായി ഏറ്റുമുട്ടലിനില്ലെന്ന് സിപിഎം പി ബി അംഗം എം.എ ബേബി അഭിപ്രായപ്പെട്ടു. സാമുദായിക സംഘടനകള്‍ക്ക് അവരുടെ അഭിപ്രായം പറയാന്‍ അവകാശമുണ്ട് ഏതെങ്കിലുമൊരു മുന്നണിക്കാണ് പിന്തുണയെന്ന് എന്‍എസ്‌എസ് ഇതുവരെ പറഞ്ഞിട്ടില്ല എന്നും ബേബി പാലക്കാട് പറഞ്ഞു.
Previous Post Next Post