സി.പി.എം-ബി.ജെ.പി ധാരണ കേരളമൊട്ടാകെയുണ്ടെന്ന് രമേശ് ചെന്നിത്തല



തിരുവനന്തപുരം: സി.പി.എം-ബി.ജെ.പി ധാരണ കേരളമൊട്ടാകെയുണ്ടെന്ന്  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആര്‍.എസ്.എസ് നേതാവ് ബാലശങ്കറിന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയ സി.പി.എം സ്വന്തം അണികളെ തന്നെ വഞ്ചിക്കുകയാണ്. നേമത്ത് പരാജയം സമ്മതിച്ച പോലെയാണ് പിണറായി വിജയന്‍ സംസാരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

ബി.ജെ.പിയുമായി വോട്ടുകച്ചവടം ഉറപ്പിച്ച ശേഷമാണ് മതേതരത്വത്തെ കുറിച്ച് പിണറായി വിജയന്‍ പ്രസംഗിക്കുന്നത്. അപകടകരമായ കളിയാണ് സി.പി.എം നടത്തുന്നത്. ഇത് കേരളത്തില്‍ സി.പി.എമ്മിന്റെ അന്ത്യം കുറിക്കും. സി.പി.എം മനസിലാക്കേണ്ടത് ഇത് കേരളമാണെന്നും രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
أحدث أقدم