ചങ്ങനാശേരി: എൻഎസ്എസ് ന് എതിരെയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനക്ക് മറുപടിയുമായി ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ.
എൻഎസ്എസിനെ വിരട്ടേണ്ട. വിരട്ടാം എന്ന് ചിന്തിക്കുന്നവർ മൂഡ സ്വർഗ്ഗത്തിൽ. എൻഎസ്എസ് ആവശ്യങ്ങളിൽ പൊതുസമൂഹത്തിന് സംശയമില്ല. എൻഎസ്എസ് ഉന്നയിച്ച ആവശ്യങ്ങളിൽ രാഷ്ട്രീയമില്ല.
രാഷ്ട്രീയമായി എൻഎസ്എസ് എപ്പോഴും സമദൂരത്തിലെന്നും ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. എൻഎസ്എസ് ഉന്നയിച്ചത് 3 ആവശ്യങ്ങൾആണ്.മന്നം ജയന്തി അവധി ആവശ്യം നിരസിച്ചു. സംവരണത്തിന് പ്രയോജനം കിട്ടിയില്ല. ശബരിമല വിഷയം എവിടെ നിൽക്കുന്നു എന്ന് എല്ലാവർക്കുമറിയാമെന്നും സുകുമാരൻ നായർ പറഞ്ഞു.