റെയില്‍വേയുടെ രാത്രി വണ്ടികളിലെ എസി കോച്ചില്‍ മൊബൈല്‍ ചാര്‍ജ് ചെയ്യുന്നതിന് റെയില്‍വേ സാങ്കേതികവിഭാഗം വിലക്കേര്‍പ്പെടുത്തി.



രാത്രിയില്‍ മൊബൈലും ലാപ്‌ടോപ്പും ചാര്‍ജ് ചെയ്യാന്‍ വയ്ക്കുന്നത് പൊട്ടിത്തെറിക്കും തീപിടിത്തത്തിനും കാരണമാവുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. തീരുമാനം അനുസരിച്ച് എല്ലാ മൊബൈല്‍ പ്ലഗ്ഗുകളും ഓഫാക്കിവയ്ക്കാന്‍ സാങ്കേതിക വിഭാഗത്തിലെ ജീവനക്കാരോടും എസി ടെക്‌നീഷ്യന്‍മാരോടും റെയില്‍വേ നിര്‍ദേശച്ചിട്ടുണ്ട്.നേരത്തെയും നിര്‍ദേശമുണ്ടായിരുന്നുവെങ്കിലും അത് അത്ര കാര്യമായി നടന്നിരുന്നില്ല. ഈ സാഹചര്യത്തിലാണ് നിര്‍ദേശം കര്‍ശനമായി നടപ്പാക്കാന്‍ റെയില്‍വേ അധികൃതര്‍ തീരുമാനിച്ചത്.


Previous Post Next Post