പള്ളിച്ചലിൽ ചേര്‍ന്ന യുഡിഎഫ് മണ്ഡലം കമ്മിറ്റി യോഗമാണ് സംഘര്‍ഷത്തിലെത്തിയത്. യുഡിഎഫ് തെരെഞ്ഞെടുപ്പ് കൺവീനർ എം.മണികണ്ഠൻ അനധികൃതമായി പണം പിരിച്ചു എന്ന ആരോപണമാണ് തര്‍ക്കത്തിലും സംഘര്‍ഷത്തിലും എത്തിയത്.
മണികണ്ഠൻ കാട്ടാക്കട മണ്ഡലം യുഡിഎഫ് സ്ഥാനാർഥി മലയീൻകീഴ് വേണുഗോപാലിനെ തോൽപ്പിക്കാൻ ശ്രമിക്കുന്നുവെന്നും ആരോപണം ഉയർന്നു. സംഘര്‍ഷത്തിൽ ഡിസിസി ജനറൽ സെക്രട്ടറി സഞ്ജയ്കുമാറിനടക്കം പരിക്കേറ്റു.