സെല്‍ഫി എടുക്കാന്‍ ഗുഡ്സ് ട്രെയിനിന്റെ മുകളില്‍ കയറി, വൈദ്യുതാഘാതമേറ്റ് ട്രാക്കില്‍ തെറിച്ചുവീണു; 16കാരന്‍ ഗുരുതരാവസ്ഥയില്‍


ബംഗളൂരു: കര്‍ണാടകയില്‍ സെല്‍ഫി എടുക്കാന്‍ ഗുഡ്‌സ് ട്രെയിനിന്റെ മുകളില്‍ കയറിയ 16കാരന്‍ വൈദ്യുതാഘാതമേറ്റ് ഗുരുതരാവസ്ഥയില്‍. ഗുഡ്‌സ് ട്രെയിന് മുകളിലുടെ കടന്നുപോകുന്ന ഇലക്‌ട്രിക് കേബിളില്‍ നിന്നാണ് 16കാരന് ഷോക്കേറ്റത്.
 ജോക്കാട്ടെ റോഡിന് സമീപമുള്ള റെയില്‍വേ ട്രാക്കില്‍ ബുധനാഴ്ചയാണ് സംഭവം. മുഹമ്മദ് ദിഷാന്‍ ആണ് വൈദ്യുതാഘാതമേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ശരീരത്തില്‍ ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

നിര്‍ത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനിന്റെ മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം ഉണ്ടായത്. ഹൈ പവര്‍ ഇലക്‌ട്രിക് കമ്ബിയില്‍ അബദ്ധത്തില്‍ തൊട്ടതാണ് അപകടം കാരണം.

25000 വോള്‍ട്ട് വൈദ്യുതി കടന്നുപോകുന്ന കമ്ബിയിലാണ് തൊട്ടത്. ഇതിന് പിന്നാലെ 16കാരന്‍ റെയിവേ ട്രാക്കിലേക്ക് തെറിച്ചുവീണതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഉടന്‍ തന്നെ കൗമാരക്കാരനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
Previous Post Next Post