രാജ്യത്ത് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 'തുടക്കത്തില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിന്റെ ഉദ്ദേശം വേറെയായിരുന്നു. എന്നാല്‍ ഇന്ന് സ്ഥിതി അതല്ലെന്നും ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താന്‍ മാത്രമുള്ള സ്ഥിതിയൊന്നും ഇപ്പോള്‍ രാജ്യത്തില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.
'' ഞങ്ങള്‍ മുഖ്യമന്ത്രിമാരുമായി ചര്‍ച്ചകള്‍ നടത്തിവരികയാണ്. സാഹചര്യത്തിനനുസരിച്ച് തീരുമാനമെടുക്കും. പക്ഷെ ഇപ്പോള്‍ തിരക്കുപിടിച്ച് ഒരു ലോക്ക് ഡൗണിന്റെ ആവശ്യമില്ല. അങ്ങനൊരു സ്ഥിതിയൊന്നും ഇപ്പോള്‍ കാണുന്നില്ല,'' അദ്ദേഹം പറഞ്ഞു.