
റിപ്പോര്‍ട്ടര്‍ ചാനല്‍ ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹം കിന്‍ഫ്ര പാര്‍ക്കിന് സമീപത്തെ തടാകത്തില്‍ കണ്ടെത്തി. ആത്മഹത്യ എന്നാണ് സംശയിക്കുന്നത്. തിരുവനന്തപുരം വെള്ളറട ചാരുകുഴിയില്‍ ഷാലു(34)വിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
റിപ്പോര്‍ട്ടര്‍ ചാനലില്‍ സൗണ്ട് ഓഡിയോ എന്‍ജിനീയര്‍ ആണ്. അമ്മാ, അച്ഛാ മാപ്പ് എന്നെഴുതിയ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായി പറയുന്നു. ശമ്പളം കിട്ടാത്തതിനെ തുടര്‍ന്നുള്ള പ്രശ്‌നങ്ങള്‍ അലട്ടിയിരുന്നതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്.