തിരുവനന്തപുരം: ഐ.എസ്.ആർ.ഒ ചാരക്കേസ് സിബിഐക്ക് വിടാനുള്ള സുപ്രീംകോടതിയുടെ നിലപാട് സ്വാഗതാർഹമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ. ഈ കേസുമായി ബന്ധപ്പെട്ട ദുരൂഹതകളുടെ ചുരുളഴിഞ്ഞു കാണാനാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
നമ്പി നാരായണൻ കോൺഗ്രസിലെ ഗ്രൂപ്പ് പോരിൻ്റെ ഇരയാണ്. ഗ്രൂപ്പ് പോരിൻ്റെ പേരിൽ രാജ്യതാത്പര്യം വരെ ബലി കഴിച്ചവരാണ് കോൺഗ്രസുകാർ. ചാരക്കേസിൻ്റെ ഗൂഢാലോചനയിൽ ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ പങ്ക് പുറത്തുവരുമെന്നാണ് പ്രതീക്ഷ.
അന്നത്തെ ഇടതു സർക്കാരും സിപിഎമ്മും വേട്ടക്കാരുടെ പക്ഷത്തായിരുന്നു നിന്നത്. കേസിലെ ഗൂഢാലോചന പുറത്തു കൊണ്ടുവരാൻ സിബിഐക്ക് സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും സുരേന്ദ്രൻ പറഞ്ഞു.