ഡല്‍ഹിയില്‍ വീണ്ടും ലോക്ക് ഡൗണ്‍



ഡൽഹി :ഡല്‍ഹിയില്‍ ആറ് ദിവസത്തേക്ക് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ഇന്ന് രാത്രി പത്ത് മണിക്ക് ലോക്ക് ഡൗണ്‍ പ്രാബല്യത്തില്‍ വരുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ വ്യക്തമാക്കി. അവശ്യ സര്‍വീസുകള്‍ക്ക് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്.

അടുത്ത തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണി വരെയാണ് ലോക്ക് ഡൗണ്‍. അതിഥി തൊഴിലാളികള്‍ നിലവിലുള്ള സ്ഥലങ്ങളില്‍ തന്നെ തുടരണം. അതിര്‍ത്തി പ്രദേശങ്ങളില്‍ ഗതാഗത നിരോധനം പ്രഖ്യാപിച്ചു. വിവാഹങ്ങള്‍ക്ക് 50 പേരെ അനുവദിക്കൂ. വിവാഹങ്ങള്‍ക്ക് പങ്കെടുക്കാന്‍ ഇ- പാസ് വേണം. ഐസിയു കിടക്കകളുടെ രൂക്ഷമായ ക്ഷാമവും സംസ്ഥാനം നേരിടുന്നതായി കേജ്‌രിവാള്‍
Previous Post Next Post