തിരുവനന്തപുരത്ത് വൻ സ്വർണക്കവർച്ച.





തിരുവനന്തപുരം: തലസ്ഥാനത്ത് വൻ സ്വർണക്കവർച്ച. നൂറ് പവനോളം സ്വർണമാണ് മോഷ്ടാക്കൾ കവർന്നത്.രാത്രി പള്ളിപ്പുറത്താണ് സംഭവം നടന്നത്. ജ്വല്ലറി ഉടമയെ കാർ തടഞ്ഞു നിർത്തി നൂറു പവനോളം സ്വർണം മോഷ്ടാക്കൾ കവർന്നു. ജ്വല്ലറിയുടമയുടെ നേർക്ക് മുളകുപൊടിയെറിഞ്ഞ ശേഷമായിരുന്നു ആക്രമണം. കാറിലുണ്ടായിരുന്നവരെ അക്രമി സംഘം വെട്ടിപ്പരിക്കേൽപ്പിച്ചു.

മഹാരാഷ്ട്ര സ്വദേശി സമ്പത്തിനെയും ഡ്രൈവർ അരുണിനെയുമാണ് അജ്ഞാത സംഘം ആക്രമിച്ചത്. കാറിൽ കൂടെയുണ്ടായിരുന്ന ബന്ധുവായ ലക്ഷ്മണയെ കാണാനില്ലെന്ന് ഇവർ പരാതി നൽകിയിട്ടുണ്ട്. ആറ്റിങ്ങൽ ഡി.വൈ.എസ്.പി സി.എസ് ഹരിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.


Previous Post Next Post