പത്തൊന്‍പതാം നൂറ്റാണ്ടിലെ തിരുവിതാംകൂര്‍ പശ്ചാത്തലമാക്കി വിനയന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം 'പത്തൊമ്പതാം നൂറ്റാണ്ടി'ലാണ് ചെമ്പന്‍ വിനോദ് അവതരിപ്പിക്കുന്ന 'കൊച്ചുണ്ണി' കടന്നുവരുന്നത്. ചിത്രത്തില്‍ നായക സ്ഥാനത്ത് വരുന്ന നവോത്ഥാന നായകന്‍ ആറാട്ടുപുഴ വേലായുധ പണിക്കരെ അവതരിപ്പിക്കുന്നത് സിജു വിത്സണ്‍ ആണ്.
മലയാളികൾ ഇന്നേവരെ കാണാത്ത കായംകുളം കൊച്ചുണ്ണിയുടെ മറ്റൊരു മുഖം അതിമനോഹരമായി ചെയ്തിട്ടുണ്ടെന്നാണ് ചെമ്പൻ വിനോദിന്റെ പ്രകടനത്തെപ്പറ്റി വിനയന്‍ പറയുന്നത്. ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന സിനിമയുടെ ചിത്രീകരണം ജനുവരി അവസാനം ആരംഭിച്ചിരുന്നു. കയാദു ലോഹര്‍ ആണ് ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നങ്ങേലിയായാണ് കയാദു സ്ക്രീനില്‍ എത്തുക.