മംഗളൂരു : മംഗളൂരു നഗരത്തിൽ മത പരിപാടികൾ നിരോധിച്ചു. നഗരത്തിലെ കോവിഡ് കേസുകളുടെ വർദ്ധനവ് കണക്കിലെടുത്ത് മംഗളൂരു സിറ്റി കോർപ്പറേഷനാണ് എല്ലാ മത പരിപാടികളും നിരോധിച്ച് ഉത്തരവിറക്കിയത്. നേരത്തെ, നഗരത്തിനുള്ളിൽ മതപരിപാടികൾ നടത്തുന്നതിന് സിറ്റി കോർപ്പറേഷൻ ഉദ്യോഗസ്ഥർ നൽകിയ അനുമതികളും പിൻവലിച്ചു. ദുരന്തനിവാരണ നിയമപ്രകാരം, പൊതു ചടങ്ങുകളിലും വിനോദ പരിപാടികളിലും പങ്കെടുക്കുന്നതിന് നിയന്ത്രണങ്ങൾ ബാധകമാണ്. മൂക്കും വായും ശരിയായ രീതിയിൽ മറക്കുന്ന രീതിയിൽ മാസ്‌ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും പൊതു സ്ഥലങ്ങളിൽ തുപ്പരുതെന്നും കോർപ്പറേഷൻ ആവശ്യപ്പെട്ടു. ഓൺലൈൻ ഫുഡ് ഡെലിവറി സേവനത്തിൽ ഏർപ്പെട്ടിരിക്കുന്നവർ, ഹോട്ടലുകൾ, ബാറുകൾ, റെസ്റ്റോറന്റുകൾ എന്നിവയിലെ സ്റ്റാഫുകളും സൂപ്പർമാർക്കറ്റുകളിലും മാളുകളിലും മറ്റ് സ്ഥലങ്ങളിലും ജോലി ചെയ്യുന്ന സ്റ്റാഫ്, ബസ് ഡ്രൈവർമാർ, കണ്ടക്ടർ, ഓട്ടോറിക്ഷ ഡ്രൈവർമാർ, തിരക്കേറിയ സ്ഥലങ്ങളിൽ പ്രവേശിക്കുന്നവർ എന്നിവർ 15 ദിവസത്തിലൊരിക്കൽ കോവിഡ് പരിശോധനയ്ക്ക് വിധേയരാകണം, ഈ നിയമങ്ങൾ ലംഘിക്കുന്നവർക്ക് ദുരന്തനിവാരണ നിയമപ്രകാരം പിഴ ചുമത്തുമെന്ന് സിറ്റി കോർപ്പറേഷൻ കമ്മീഷണർ അക്ഷി ശ്രീധർ വ്യക്തമാക്കി. നിയന്ത്രണങ്ങൾ ലാഘവത്തോടെ കാണുകയാനെങ്കിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുമെന്നും കമ്മീഷണർ മുന്നറിയിപ്പ് നൽകി
മംഗളൂരു നഗരത്തിൽ മതപരിപാടികൾക്ക് നിരോധനം
Guruji
0
Tags
Top Stories