ഓടുന്നതിനിടെ ലോറിയുടെ ചക്രം ഊരിത്തെറിച്ചു ; ഇരു ചക്രയാത്രിക രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്



തൃശൂര്‍ : മാളയില്‍ ഓടുന്നതിനിടെ ടിപ്പര്‍ ലോറിയുടെ ആക്‌സില്‍ ഓടിഞ്ഞ് പിന്നിലെ ചക്രം ഊരി തെറിച്ചു. മാള കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിന് സമീപം വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം. ഓടിക്കൊണ്ടിരുന്ന ടിപ്പര്‍ ലോറിയുടെ ആക്‌സില്‍ ഒടിഞ്ഞ് പുറകിലെ വലതു വശത്തുള്ള ഇരുചക്രങ്ങളും തെറിച്ചു പോവുകയായിരുന്നു.ഈ സമയം എതിര്‍ ദിശയില്‍നിന്ന് വന്ന ഇരുചക്ര യാത്രിക രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ് .ടിപ്പര്‍ ലോറിയുടെ ചക്രങ്ങള്‍ തെറിച്ചു വരുന്നത് കണ്ട ഇരുചക്ര യാത്രിക ഉടന്‍ തന്നെ ബ്രേക്ക് ചെയ്ത് വാഹനം നിറുത്തിയതിനാല്‍ അപകടം ഒഴുവാക്കുകയായിരുന്നു .
Previous Post Next Post