ചോര കുടിച്ചുളള ദാ​ഹം സിപിമ്മിന് മാറിയിട്ടില്ലെന്ന് ചെന്നിത്തല '


കണ്ണൂരിലെ ലീ​ഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകത്തിൽ പ്രതികളെ പിടികൂടാത്ത പൊലീസിനെതിരെയും സിപിഎമ്മിനെതിരെയും രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സി പി എമ്മിന്റെ ആസൂത്രിത കൊലപതാകമാണിതെന്നും അക്രമം രാഷ്ട്രീയം സി പി എം ഉപക്ഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ഇതുവരെ പ്രതികളെ പിടിച്ചിട്ടില്ലെന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വിശ്വാസമില്ലെന്നും ചെന്നിത്തല പറഞ്ഞു. അന്വേഷണത്തിനായി സ്പെഷ്യൽ ഇൻവെസ്റ്റി​ഗേഷൻ ടീമിനെ നിയോ​ഗിക്കണെമന്നും അദ്ദേഹം വ്യക്തമാക്കി. സി പി എം അക്രമം രാഷ്ട്രീയം മടുക്കാത്ത പാർട്ടിയാണ്, ചോര കുടിച്ചുളള ദാ​ഹം ഇതുവരെ പാർട്ടിക്ക് മാറിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
ടിപി ചന്ദ്ര ശേഖരനെ കൊലപ്പെടുത്തിയതിന് സമാനമായാണ് മൻസൂറിനെ സി പി എം ക്രിമിനലുകൾ കൊലപ്പെടുത്തിയത്. ആയുധം താഴെ വെക്കാൻ ഇനിയെങ്കിലും സി പി എം തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.തപാൽ വോട്ടിൽ ക്രമക്കേട് ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത് എത്തിയിരുന്നു .

തപാൽ വോട്ടിലെ ഇരട്ടിപ്പ് തടയാൻ നടപടി എടുത്തില്ല. ഇത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കാരണമാകുമെന്നും ചെന്നിത്തല ആരോപിച്ചു. തെരഞ്ഞെടുപ്പ് ഉദ്യോ​ഗസ്ഥർ ​ഗുരുതര വീഴ്ച വരുത്തി.ഇത് മനപൂർവ്വമാണോ എന്ന് സംശയമുണ്ട്.ഇത് സംബന്ധിച്ച് കമ്മീഷന് പരാതി നൽകിയെന്നും ചെന്നിത്തല വ്യക്തമാക്കി


 

Previous Post Next Post