മംഗാലാപുരത്ത് പുറം കടലില്‍ മീന്‍പിടിത്ത ബോട്ടില്‍ കപ്പലിടിച്ചു; രണ്ട് മരണം, 12 പേരെ കാണാതായി

കോഴിക്കോട്: കപ്പല് ബോട്ടില് ഇടിച്ച് രണ്ട് മത്സ്യത്തൊഴിലാളികള് മരിച്ചു. 12പേരെ കടലില് കാണാതായി. ബേപ്പൂരില് നിന്നുള്ളവരാണ് അപകടത്തില്‌പ്പെട്ടത്. രണ്ടുപേരെ രക്ഷപ്പെടുത്തി. ശേഷിക്കുന്നവരെ കണ്ടെത്താനുള്ള ശ്രമങ്ങള് തുടരുകയാണ്. കോസ്റ്റ് ഗാര്ഡിന്റെ ബോട്ടും ഹെലികോപ്ടറും തിരച്ചില് പ്രവര്ത്തനങ്ങള്ക്കിറങ്ങിയിട്ടുണ്ട്. ബേപ്പൂര് സ്വദേശിയുടെ ബോട്ടാണ് അപകടത്തില്‌പ്പെട്ടത്. ഇത് പൂര്ണമായും തകര്ന്നിട്ടുണ്ട്. ആകെ 14 പേരാണ് ബോട്ടിലുണ്ടായിരുന്നത്. ബേപ്പൂര് സ്വദേശിയായ ജാഫറിന്റെ ഉടമസ്ഥതയിലുള്ള ഐ.എസ്.ബി റബ്ബ എന്ന് ബോട്ടാണ് അപകടത്തില്‌പ്പെട്ടത്. കോസ്റ്റ് ഗാര്ഡും,നാവികസേനയും സ്ഥലത്ത് തിരച്ചില് നടത്തുകയാണ്. ഇടിച്ച കപ്പല് തിരിച്ചറിഞ്ഞിട്ടില്ല.
Previous Post Next Post