ശബരിമല വിഷയം ബിജെപിയേക്കാള്‍ മോശമായി യുഡിഎഫ് ഉപയോഗിച്ചെന്ന് ഗണേഷ് കുമാര്‍



തിരുവനന്തപുരം: ശബരിമല വിഷയം യുഡിഎഫ് ഉപയോഗിച്ചത് ഗതികേടിന്റെ ഭാഗമായാണെന്നും അറ്റകൈ പ്രയോഗം എന്ന നിലയില്‍ ബിജെപിയേക്കാള്‍ മോശമായി ശബരിമല യുഡിഎഫ് ഉപയോഗിച്ചുവെന്നും കെ ബി ഗണേശ് കുമാര്‍. വര്‍ഗീയ ധ്രുവീകരണ ശ്രമം യുഡിഎഫ് നടത്തിയത് വേദനാ ജനകമാണെന്നും ഗണേശ് കുമാര്‍ പറഞ്ഞു.

സിപിഐക്ക് തന്നോട് വൈരമില്ല. വൈരമുണ്ടെന്ന് യുഡിഎഫ് നടത്തിയത് വ്യാജ പ്രചാരണമാണ്. അതുപോലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മോഹന്‍ലാലടക്കം താരങ്ങളെ കൊണ്ടുവരാഞ്ഞത് കൊവിഡ് കണക്കിലെടുത്താണെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി.

ജി സുകുമാരന്‍ നായരുടെ അഭിപ്രായം ഇടതു സ്ഥാനാര്‍ത്ഥികളുടെ വിജയ സാധ്യതയെ ബാധിക്കില്ലെന്നും ഗണേശ് കുമാര്‍ അഭിപ്രായപ്പെട്ടു. സുകുമാരന്‍ നായര്‍ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണെന്നും മുന്നാക്ക സംവരണത്തിലൂടെ മന്നത്തിന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയത് എല്‍ഡിഎഫാണെന്നും ഗണേശ് കുമാര്‍ പറഞ്ഞു.
Previous Post Next Post