സംസ്ഥാനത്തെ കോവിഡ് വാക്സിന്‍ ക്ഷാമത്തിന് താത്കാലിക പരിഹാരം;രണ്ട് ലക്ഷം ഡോസ് കോവാക്സിന്‍ ഇന്നെത്തും



തിരുവനന്തപുരം :സംസ്ഥാനത്തെ കോവിഡ് വാക്സിന്‍ ക്ഷാമത്തിന് താത്കാലിക പരിഹാരം .രണ്ട് ലക്ഷം ഡോസ് കോവാക്സിന്‍ ഇന്നെത്തും .ഭാരത്ത് ബയോടെക്കിന്റെ കോവാക്സിനാണ് ഇന്ന് സംസ്ഥാനത്ത് എത്തുക .മൂന്ന് മേഖലകളിലായിട്ടാണ് മരുന്ന് എത്തിക്കുന്നത് .

തിരുവനന്തപുരം മേഖലയില്‍ 68 ,000 ഡോസും എറണാകുളം മേഖലയില്‍ 78 ,000 ഡോസും കോഴിക്കോട് മേഖലയില്‍ 54 ,000 ഡോസ് വാക്സിനും വിതരണം ചെയ്യും .വാക്സിന്‍ ക്ഷാമം പരിഹരിക്കാന്‍ 50 ലക്ഷം വാക്സിന്‍ ഡോസ് അടിയന്തരമായി ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോഗ്യമന്ത്രി ഹര്ഷവര്ധന് കത്ത് എഴുതിയിരുന്നു .
Previous Post Next Post