സോളാർ കേസിൽ സരിത എസ് നായർക്ക് ആറു വർഷം കഠിനതടവ്

കോഴിക്കോട്: സോളർ പാനൽ സ്ഥാപിക്കാനായി 42.70 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്ന കേസിൽ രണ്ടാം പ്രതി സരിത എസ്. നായർക്ക് ആറു വർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ചു. കോഴിക്കോട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയുടേതാണ് വിധി. സരിത 40,000 രൂപ പിഴയൊടുക്കണം. വഞ്ചന , ആൾമാറാട്ടം, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങൾ തെളിഞ്ഞതായി കോടതി.മൂന്നാം പ്രതി ബി. മണിമോനെ വിട്ടയച്ചു. ഒന്നാം പ്രതി ബിജു രാധാകൃഷ്ണൻ ക്വാറന്റീനിൽ ആയതിനാൽ പ്രത്യേക കേസായി പിന്നീട് പരിഗണിക്കും. കോഴിക്കോട് സെന്റ‌്‌ വിൻസെന്റ‌് കോളനി ഫജർ ഹൗസിൽ അബ്ദുൽ മജീദിന്റെ വീട്ടിലും ഓഫിസിലും സോളർ പാനൽ സ്ഥാപിക്കാനായി 42.70 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്ന കേസിലാണ് വിധി.

തുടർച്ചയായി ഹാജരാകാത്തതിനാൽ കോടതിയുടെ അറസ്റ്റ് വാറന്റ് പ്രകാരം സരിതയെ കസബ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കാഞ്ഞങ്ങാട് ജില്ലാ ജയിലിൽ റിമാൻഡിലാണ് സരിത


Previous Post Next Post