കോട്ടയം : കാർട്ടൂണിസ്റ്റും ചിത്രകാരനുമായ ശ്രീകാന്ത് ളാക്കാട്ടൂരിൻ്റെ സ്വന്തം പേരിലുള്ള ഫേസ്ബുക്കിൻ്റെ വ്യാജ അക്കൗണ്ട് അതേ പേരിലും ചിത്രത്തിലും നിർമ്മിച്ച് പണം തട്ടാൻ ശ്രമിച്ചതിനെ തുടർന്ന് ശ്രീകാന്ത് സൈബർ പോലീസിൽ പരാതി നൽകി
ശ്രീകാന്ത് ളാക്കാട്ടൂർ എന്ന അതേ പേരിൽ വ്യാജ അക്കൗണ്ട് തുടങ്ങിയ ശേഷം ഫേസ് ബുക്കിലെ എല്ലാ സുഹൃത്തുക്കൾക്കും പണം ആവശ്യപ്പെട്ടുകൊണ്ട് മെസഞ്ചറിൽ സന്ദേശം അയച്ചു അത്യാവശ്യമായി കുറച്ച് പണം ആവശ്യം ഉണ്ടെന്നും ഉടൻ തിരിച്ച് നൽകാമെന്നും ആയിരുന്നു സന്ദേശം തുടർന്ന് വ്യാജമായി സന്ദേശം അയച്ചവർ ഒരു പേ ടി എം നമ്പരും നൽകി നൂറുകണക്കിന് വ്യക്തികൾക്കാണ് ഇത്തരത്തിൽ സന്ദേശം ലഭിച്ചത് ശ്രീകാന്ത് പഠിപ്പിച്ച വിദ്യാർത്ഥികൾക്കും സന്ദേശം ലഭിച്ചതിനെ തുടർന്ന് അവർ ശ്രീകാന്തിനെ ഫോണിൽ വിളിച്ച് ബന്ധപ്പെട്ടപ്പോൾ ആണ് തട്ടിപ്പ് പുറത്തറിയുന്നത് ഇതിൽ ഇവർ നൽകിയ പേ ടി എം നമ്പർ ഇന്ത്യയിലെ അല്ലന്ന് പോലീസ് വ്യക്തമാക്കി ഇപ്പോഴും പ്രസ്തുത വ്യാജ അക്കൗണ്ട് സജീവമാണ് ഇത്തരത്തിൽ തട്ടിപ്പുകൾ വേറെ നടന്നിട്ടുണ്ടെന്ന് സംശയിക്കുന്നു ഫേസ് ബുക്കിൽ ഇത്തരം തട്ടിപ്പ് ജനങ്ങളിൽ ആശങ്ക പടർത്തിയിട്ടുണ്ട്