പാമ്പാടി സ്വദേശി M D M A യുമായി പിടിയിൽ ...എം ഡി എം എയും 15 ലക്ഷത്തിലധികം ര‍ൂപയുമായി പാമ്പാടി സ്വദേശി അരുൺ കെ നായർ (34) പിടിയിൽ



പാമ്പാടി : എംഡിഎംഎയും 15 ലക്ഷത്തിലധികം ര‍ൂപയുമായി ഫാഷൻ ഫോട്ടോഗ്രഫർ എക്‌സൈസ്‌ പിടിയിൽ. കോട്ടയം പാമ്പാടി പൂതക്കുഴിയിൽ വീട്ടിൽ അരുൺ കെ നായർ (34) ആണ്‌ എറണാകുളം എക്സൈസ് സ്‌ക്വാഡിന്റെ പിടിയിലായത്‌ ഇയാൾ മുമ്പ്
ആലാംമ്പള്ളി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൻ്റെ കെട്ടിടത്തിൽ  സ്റ്റുഡിയോ 45 എന്ന സ്ഥാപനം നടത്തിയിരുന്നു പിടികൂമ്പോൾ 39 ഗ്രാം M DMA ഇയാളുടെ കൈവശം ഉണ്ടായിരുന്നു 


കാക്കനാട് കേന്ദ്രീകരിച്ചുള്ള സിനിമാ പ്രവർത്തകർക്കാണ് ഇയാൾ ലഹരി വിൽപ്പന നടത്തിയത്.ഐടി പ്രഫഷണലുകളും വിദ്യാർത്ഥികളും ഇയാളിൽ നിന്ന് ലഹരി വാങ്ങുന്നുണ്ട്.

ഒരു ഗ്രാമിന് 3000 രൂപ നിരക്കിലാണ് ഇയാൾ എംഡിഎംഎ വിൽപ്പന നടത്തിയത്. കാറിൽ നിന്ന് കിട്ടിയ 15 ലക്ഷം രൂപ ലഹരി വിറ്റ പണമാണ്. ലഹരി വിൽപ്പന ശൃംഖലയിലെ പ്രാധന കണ്ണി  അരുണെന്നും കൂടുതൽ പേർക്കായി അന്വേഷണം തുടരുന്നെന്നും എക്സൈസ് അറിയിച്ചു. കൊച്ചിയിലെ ലഹരി സംഘത്തെ തളയ്ക്കാൻ പരിശോധനകൾ ശക്തമാക്കിയിരിക്കുകയാണ് എക്സൈസ് സംഘം.അതേസമയം ഇയാളുമായി മുമ്പ് ബന്ധപ്പെട്ടിരുന്ന സൗഹൃദങ്ങൾ ഇപ്പോൾ പോലീസ് നിരീക്ഷണത്തിലാണ് ഇയാളുടെ ഫോൺ പരിശോധിച്ച് വരുന്നു ,,,
Previous Post Next Post