മോഷ്ടാവിന്‍റെ എ.ടി.എം കാർഡ് കൈക്കലാക്കി പൊലീസുകാരന്‍ പണം കവര്‍ന്നു





കണ്ണൂർ:  തളിപ്പറിമ്പിൽ മോഷ്ടാവിന്‍റെ സഹോദരിയുടെ എ.ടി.എം കൈക്കലാക്കി പൊലീസുകാരൻ പണം കവർന്നു. തളിപ്പറമ്പ് സ്റ്റേഷനിലെ സീനിയർ സി.പി.ഒ ഇ.എൻ ശ്രീകാന്താണ് മോഷ്ടാവിന്‍റെ എ.ടി.എമ്മില്‍ നിന്ന് അൻപതിനായിരം രൂപ കവർന്നത്. അന്വേഷണ ആവശ്യത്തിനെന്ന് പറഞ്ഞ് പിൻ നമ്പർ കൈക്കലാക്കിയ ശേഷമായിരുന്നു തട്ടിപ്പ്.

ശ്രീകാന്തിനെ സസ്പെന്റ് ചെയ്ത് അന്വേഷണത്തിന് റൂറൽ എസ്.പി ഉത്തരവിട്ടു. ഇയാൾക്കെതിരെ മോഷണത്തിന് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ റൂറൽ എസ്.പിയോട് ഡി.ജി.പി അടിയന്തിര റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. എ.ടി.എം കാർഡ് തട്ടിയെടുത്ത് എഴുപതിനായിരം രൂപ മോഷ്ടിച്ച ഗോകുൽ എന്നയാളെ ദിവസങ്ങൾക്ക് മുമ്പ് തളിപ്പറമ്പ് പൊലീസ് പിടികൂടിയിരുന്നു. പ്രതി പണം സഹോദരിയുടെ എ.ടി.എമ്മിൽ നിക്ഷേപിച്ചതോടെയാണ് ആ എ.ടി.എമ്മും പിൻ നമ്പറും ശേഖരിച്ച് പൊലീസുകാരൻ പണം തട്ടിയെടുത്തത്.



Previous Post Next Post