തമിഴ്‌നാട്ടിലെ ചെങ്കല്‍പ്പേട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ 11 മരണം കൂടി


ചെന്നൈ :ഓക്‌സിജന്‍ കിട്ടാതെ രാജ്യത്ത് വീണ്ടും 11 പേര്‍ മരണപ്പെട്ടു. തമിഴ്‌നാട്ടിലെ ചെങ്കല്‍പ്പേട്ട് സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. ഇന്നലെ രാത്രിയോടെ ആശുപത്രിയില്‍ ഓക്‌സിജന്‍ ക്ഷാമം ഉണ്ടായതിനെ തുടര്‍ന്നാണ് 11 പേര്‍ മരണപ്പെട്ടത്. പുലര്‍ച്ച രണ്ട് മണിക്കൂറോളം രോഗികള്‍ക്ക് ഓക്‌സിജന്‍ ലഭിക്കാതിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുകയാണ്.

കഴിഞ്ഞ ദിവസമാണ് കര്‍ണ്ണാടകയില്‍ സമാനമായ സംഭവം നടന്നത്. ചാമരാജ് നഗറില്‍ 24 കൊവിഡ് രോഗികളാണ് ഓക്‌സിജന്‍ കിട്ടാതെ മരിച്ചത്. കൂടാതെ 4 ആശുപത്രികള്‍ ഓക്‌സിജന്‍ അഭ്യര്‍ത്ഥന നടത്തുകയും ചെയ്തു.

Previous Post Next Post