മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തായുടെ കബറടക്കം വ്യാഴാഴ്ച മൂന്നിന്


പത്തനംതിട്ട: മാര്‍ത്തോമ്മ സഭയുടെ വലിയ മെത്രാപ്പോലീത്തയും മുന്‍ സഭാധ്യക്ഷനുമായ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റത്തിന്‍റെ കബറടക്കം വ്യാഴാഴ്ച മൂന്നിന് തിരുവല്ല എസ്എസി കുന്നിലെ സെന്‍റ് തോമസ് മാര്‍ത്തോമ്മാ പള്ളിയോടു ചേര്‍ന്ന പ്രത്യേക കബറിടത്തില്‍ നടക്കും.
കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും കബറടക്ക ശുശ്രൂഷ. പൊതുദര്‍ശനത്തിനുവച്ചിരിക്കുന്ന ഭൗതികശരീരത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചെത്തി അന്തിമോപചാരം അര്‍പ്പിക്കാം. ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ നിര്‍ദേശമുണ്ട്.
ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി രാവിലെ തന്നെ തിരുവല്ലയിലെത്തി മെത്രാപ്പോലീത്തയ്ക്ക് അന്തിമോപചാരം അര്‍പ്പിച്ചശേഷം ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്തു.
ഇന്നു പുലര്‍ച്ചെ 1.15ന് കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിലാണ് മെത്രാപ്പോലീത്ത കാലംചെയ്തത്. പ്രായാധിക്യത്തേ തുടര്‍ന്ന് ഏറെക്കാലമായി വിശ്രമജീവിതത്തിലായിരുന്ന മെത്രാപ്പോലീത്തയുടെ ശാരീരികക്ഷീണം വര്‍ധിച്ചതിനേ തുടര്‍ന്ന് തിരുവല്ല ബിലീവേഴ്‌സ് ആശുപത്രിയില്‍ കഴിഞ്ഞയാഴ്ച പ്രവേശിപ്പിച്ചിരുന്നു. ചൊവ്വാഴ്ചയാണ് കുമ്പനാട്ട് മടങ്ങിയെത്തിയത്.


Previous Post Next Post