‘കോവിഡ് ചികിത്സയ്ക്ക് ഈ മരുന്ന് പ്രതീക്ഷ നൽകുന്നു. നമ്മുടെ രാജ്യത്തിന്റെ ശാസ്ത്രീയ വൈദഗ്ധ്യത്തിന്റെ മികച്ച ഉദാഹരണമാണിത്. നമ്മൾ വിശ്രമിക്കേണ്ട സമയമായിട്ടില്ല, നാം തളരേണ്ടതുമില്ല. ഓക്സിജൻ വിതരണം, ഐസിയു കിടക്കകൾ, ക്രയോജനിക് ടാങ്കറുകളുടെ ക്രമീകരണം തുടങ്ങി എല്ലാ കാര്യങ്ങളിലും സർക്കാർ ഗൗരവ നടപടികൾ സ്വീകരിച്ചിട്ടുണ്ട്’– ഡിആർഡിഒയിൽ നടന്ന പരിപാടിയിൽ രാജ്നാഥ് സിങ് പറഞ്ഞു.