കാറില്‍ കടത്താന്‍ ശ്രമിച്ച 450 ലിറ്റര്‍ വിദേശമദ്യവുമായി ഒരാള്‍ പിടിയിൽ






കാസർഗോഡ്:  ‍ കാറിൽ കടത്താന്‍ ശ്രമിച്ച വന്‍ വിദേശമദ്യശേഖരം എക്‌സൈസ് പിടികൂടി. ‍കാസര്ഗോട്ടെ മഞ്ചേശ്വരത്താണ് സംഭവം.

കേരളത്തിലെ മദ്യശാലകള്‍ പൂട്ടിയതിനാല്‍ ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കാന്‍ കര്‍ണാടകയില്‍ നിന്നു കടത്തിക്കൊണ്ടു വന്ന 450 ലിറ്റര്‍ വിദേശമദ്യമാണ് എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് പിടിച്ചെടുത്തത്.

കാര്‍ ഓടിച്ചിരുന്ന നെല്ലിക്കുന്ന സ്വദേശി ഋതേഷിനെ അറസ്റ്റ് ചെയ്തു. കാറിന്റെ ഡ്രൈവിംഗ് സീറ്റിലൊഴികെ ശേഷിക്കുന്ന ഭാഗത്തെല്ലാം മദ്യക്കുപ്പികള്‍ നിറച്ച നിലയിലായിരുന്നു.


Previous Post Next Post